22 December Sunday

പ്രവാസിസംഗമവും അദാലത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ചെട്ടികുളങ്ങരയിൽ നടന്ന പ്രവാസിസംഗമം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള പ്രവാസി സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെയും ചെട്ടികുളങ്ങര മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു. ചെട്ടികുളങ്ങര തീർഥം ഓഡിറ്റോറിയത്തിൽ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഹാഷിം അരീപ്പുറത്ത് അധ്യക്ഷനായി. എ മഹേന്ദ്രൻ, കെ മോഹൻകുമാർ, സഫീർ പി  ഹാരിസ്, ജെ അമൃത, എസ്‌ സുഭാഷ്, സാം പൈനുംമൂട് എന്നിവർ സംസാരിച്ചു. എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. കെ സോമശേഖരൻപിള്ള, പ്രഭാകരൻപിള്ള, സാം പൈനുംമൂട് എന്നിവരെ ആദരിച്ചു. 
പ്രവാസികൾക്കുവേണ്ടിയുള്ള അദാലത്ത് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ഇന്ദിരാദാസ് ഉദ്ഘാടനംചെയ്‌തു. പ്രഭാകരകുറുപ്പ് അധ്യക്ഷനായി. ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഹരിഹരൻനായർ സ്വാഗതം പറഞ്ഞു. എസ്എസ്എൽസി – -പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top