20 December Friday
ഗതാഗത തടസമുണ്ടാക്കുന്ന സാമഗ്രികൾ ഒഴിവാക്കും

അരൂർ- തുറവൂർ ദേശീയപാതയിൽ 
വലിയവാഹനങ്ങൾക്ക്‌ വിലക്ക്‌ കർശനമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
ആലപ്പുഴ
ഉയരപ്പാത നിർമിക്കുന്ന അരൂർ- –- തുറവൂർ ദേശീയപാതയിൽ  കണ്ടെയ്‌നർ ഉൾപ്പെടെ ഭാര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമാക്കും. വഴിതിരിയേണ്ട ഭാഗങ്ങളിൽ മൂന്ന്‌ ഭാഷയിൽ സൂചനാ ബോർഡ് സ്ഥാപിക്കും. കൂടുതൽ ഹോം ഗാർഡുകളെ വിന്യസിക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഹൈറ്റ് ബാർ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. 
  കലക്‌ടർ അലക്‌സ് വർഗീസ് യോഗത്തിൽ അധ്യക്ഷനായി.  ബാരിക്കേഡുകൾക്കരികിലായി ആവശ്യമില്ലാത്ത നിർമാണസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് ഉടൻ നീക്കി വാഹനങ്ങൾക്ക് സുഗമമായി പോകാൻ അവസരമൊരുക്കാൻ മന്ത്രി ആവശ്യപ്പെട്ടു. ഇതുറപ്പാക്കാൻ പ്രദേശത്ത് ഇന്ന് പൊലീസിന്റെയും ദേശീയപാതാ അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. റോഡിലെ ഇന്റർലോക്ക് ചെയ്‌ത ഭാഗത്തിനും നടപ്പാതയ്‌ക്കുമിടയിലെ വിടവിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ മണ്ണുമാന്തി ഉപയോഗിച്ച് വിടവ് നികത്തും. 
  വാഹനങ്ങളുടെ മറികടക്കൽ നിരോധിച്ചയിടങ്ങളിൽ അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതുസംബന്ധിച്ച നിർദേശ ബോർഡുകൾ ആവശ്യമായിടത്ത്‌ സ്ഥാപിക്കും. അരൂർ–--തുറവൂർ ദേശീയപാതയിൽ അഞ്ചിടങ്ങളിൽ രേഖപ്പെടുത്തിയ കൈയേറ്റങ്ങൾ പൊലീസ് സഹായത്തോടെ ഇന്നുതന്നെ ഒഴിപ്പിക്കും. അരൂർ പുത്തൻതോടിലെ മാലിന്യം നീക്കി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top