മാണിയാട്ട്
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി ചന്തേര ജിയുപി സ്കൂളിൽ മുഴുവൻ ക്ലാസിലും ദേശാഭിമാനിയെത്തി.
സിപിഐ എം മാണിയാട്ട് ലോക്കൽ കമ്മറ്റി നേതൃത്വത്തിലാണ് പദ്ധതി തുടങ്ങിയത്.
മാണിയാട്ട് സർവീസ് സഹകരണ ബാങ്കും അന്തരിച്ച കൗമുദി കൃഷ്ണന്റെ സ്മരണയ്ക്ക് ഭാര്യ എ എം മേരിയുമാണ് പത്രം സ്പോൺസർ ചെയ്തത്. ബാങ്ക് പ്രസിഡന്റ് എ എം മേരി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ എം വി ചന്ദ്രനും സ്കൂൾ ലീഡറും പത്രം ഏറ്റുവാങ്ങി. വി വി നാരായണൻ, ബാങ്ക് സെക്രട്ടറി കെ വി രവീന്ദ്രൻ, ടി നിഖിൽ, പി പി തമ്പാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..