22 December Sunday

കണക്ടിങ് തളിപ്പറമ്പ് 
കടൽകടന്നു തൊഴിലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തളിപ്പറമ്പ്‌
വിജ്ഞാന തൊഴിൽ- സംരംഭകത്വ വികസന പദ്ധതിയിലൂടെ തൊഴിൽനേടി ആറുപേർ കടൽകടക്കുന്നു. ആദ്യമായാണ്‌  വിദേശകമ്പനി കണക്ടിങ്‌ തളിപ്പറമ്പുമായി സഹകരിച്ച്‌ തൊഴിൽ നൽകുന്നത്‌.  യുഎഇ  ആസ്ഥാനമായ സ്വഡിനോക്‌സ്‌ ഇന്റർനാഷണൽ എഫ്‌സെഡ്‌സിലാണ്‌ ആറുപേർക്ക്‌ നിയമനമായത്‌. വിസാ നടപടി ക്രമങ്ങൾ പൂർത്തിയായാലുടൻ ഇവർ വിമാനം കയറും. 6 പേർക്ക് വെൽഡർ തസ്തികയിലാണ് നിയമനം 
  വെൽഡർ, ഫാബ്രിക്കേറ്റർ, ഇലക്‌ട്രീഷ്യൻ,  ടർണർ, മെക്കാനിക്കൽ ഓട്ടോകാഡ്‌ തസ്‌തികകളിൽ ഇരുപതിലേറെ ഒഴിവുകളിലേക്ക്‌ സർസയ്യിദ്‌ കോളേജിലെ ജോബ്‌സ്‌റ്റേഷനിൽ നടന്ന ഓൺലൈൻ അഭിമുഖത്തിലൂടെയാണ്‌  ഇവർ ജോലി ഉറപ്പാക്കിയത്‌. 106 പേരാണ്‌ അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്‌.
 തൊഴിലന്വേഷകരെ തൊഴിൽ മാർക്കറ്റുമായി ബന്ധപ്പെടുത്തുന്നതിനും  യോഗ്യതയും നൈപുണ്യവും ഉറപ്പാക്കി അനുയോജ്യ തൊഴിൽ ലഭ്യമാക്കാൻ അവസരമൊരുക്കുന്നതിനും വിപുലമായ സംവിധാനമാണ് കണക്ടിങ് തളിപ്പറമ്പിന്റെ  ഭാഗമായി ഒരുക്കിയത്.
  തൊഴിലന്വേഷകർക്ക് വിവരങ്ങൾനൽകി, യോഗ്യതയും നൈപുണ്യവും ഉറപ്പാക്കി അനുയോജ്യ തൊഴിൽ ലഭ്യമാക്കാൻ എം വി ഗോവിന്ദൻ എംഎൽഎ നടപ്പാക്കിയതാണ്‌ വിജ്ഞാന തൊഴിൽ- സംരംഭകത്വ വികസന പദ്ധതി.  കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. 
ഫോൺ: 8330815855.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top