23 December Monday

ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ അങ്കണവാടി ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് 
കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്യുന്നു

 കണ്ണൂർ

കേന്ദ്ര അവഗണനയ്‌ക്കെതിരെ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു)  കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തി.   ഐസിഡിഎസ്‌ പ്രവർത്തനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിക്കുക, പോഷൺട്രാക്ക്‌ അപാകം പരിഹരിക്കുക, ഇൻസെന്റീവ്‌ കുടിശ്ശിക നൽകുക, മേലുദ്യോഗസ്ഥർ അങ്കണവാടി പ്രവർത്തകരോട്‌  സംയമനത്തോടെ പെരുമാറുക, ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ കെ  ശ്രീജാകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ വി ഭവാനി, കെ കെ പ്രസന്ന, ശ്രീജാ ബാലകൃഷ്‌ണൻ, കെ വി ഓമന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top