കണ്ണൂർ
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്‌ച ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിക്കും. കൂത്തുപറമ്പിൽ രക്തസാക്ഷി അനുസ്മരണം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാനൂർ പഴയ ബസ്‌സ്റ്റാൻഡിലും പൊന്ന്യം കുണ്ടുചിറയിലും മന്ത്രി പി എ മുഹമ്മദ് റിയാസ് രക്തസാക്ഷി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.
കോടിയേരി കല്ലിൽതാഴെ–- ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, മാടായിയിൽ–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, മയ്യിൽ–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്, പാപ്പിനിശേരി–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, കണ്ണൂർ–- സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ഇരിട്ടി –-കെ വി സുമേഷ് എംഎൽഎ, മട്ടന്നൂർ –- ജെയ്ക് സി തോമസ്, പെരിങ്ങോം–- വി പി സാനു, പയ്യന്നൂർ –-പി കെ ബിജു, എടക്കാട്–- മുഹമ്മദ് അഫ്സൽ, ആലക്കോട്–- സോഫിയ മെഹർ, തളിപ്പറമ്പ്–- നാസർ കൊളായി, ശ്രീകണ്ഠപുരം–- സജീവൻ ശ്രീകൃഷ്ണപുരം, അഞ്ചരക്കണ്ടി –-കെ എസ് അരുൺകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..