കാസർകോട്
മലബാറിൽ പലയിടത്തും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർമന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ഇടപെടുന്നതിന് ജാഗ്രത സമിതികൾക്ക് നിർദ്ദേശം നൽകുമെന്നും സംസ്ഥാന വനിതാ കമീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ചില ജില്ലകളിൽ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട സ്ത്രീകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണം.ഇവർക്കെതിരെ നടപടിയും ആവശ്യമാണ്.
സിറ്റിങ്ങിൽ 38 പരാതി പരിഗണിച്ചു. ഏഴെണ്ണം തീർപ്പാക്കി. 31 പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അഡ്വ. പി സിന്ധു, എഎസ്ഐ അനിത, ലീഗൽ അസിസ്റ്റന്റ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..