കാഞ്ഞങ്ങാട്
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ പരിശീലന കോളേജിനുള്ള പുരസ്കാരം നേടിയ കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിൽ വിജയാഘോഷം നടന്നു. പുതിയ അധ്യായന വർഷത്തെ പ്ലാനിങ് ഫോറം രൂപീകരണവും നടന്നു. പ്ലാനിങ് ഫോറം സംസ്ഥാന സഹകരണ യൂണിയൻ അംഗം സി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി വി രാജേഷ് അധ്യക്ഷനായി . കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവൻ ഉപഹാരങ്ങൾ നൽകി . ബാങ്ക് സെക്രട്ടറി വി വി ലേഖ ,അസി. സെക്രട്ടറി കെവിവിശ്വനാഥൻ , വി ഗിനീഷ്, എം ബിന്ദു ,ബി സജിത്ത് ലാൽ ,ഒ അനില ,കെ എൻ അപർണ ,എം വി സുകന്യ, കെ പി നന്ദഗോപൻ, മുഹമ്മദ് റമീസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..