കാഞ്ഞങ്ങാട്
മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ കല്ലൂരാവി പഴയ കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ നാലാം രക്തസാക്ഷി വാർഷിക ദിനം ആചരിച്ചു. കാഞ്ഞങ്ങാട് മുറിയനാവിയിൽ അനുസ്‌മരണ പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, വി പി അമ്പിളി, എൻ വി ബാലൻ, നിതിൻ കുശാൽ നഗർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു. കല്ലുരാവി കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയർ മാർച്ചും യുവജന റാലിയും സംഘടിപ്പിച്ചു. രാവിലെ പഴയകടപ്പുറത്ത് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് പതാകയുയർത്തി. വി വി രമേശൻ, കെ രാജ്മോഹൻ, പി കെ നിഷാന്ത്, കെ സബീഷ്, വി ഗിനീഷ്, അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. എൻ വി ബാലൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..