കണ്ണൂർ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ക്രിസ്മസ്–- പുതുവത്സര ഖാദി മേള കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി.
മേളകളിൽ ഖാദി വസ്ത്രങ്ങൾ 30 ശതമാനം ഗവ. റിബറ്റോടെയാണ് വിൽപ്പന. ഖാദി സാരികൾക്ക് പ്രത്യേക കൗണ്ടറുണ്ട്. കോട്ടൺ സാരികൾ, കലംകാരി സാരി, ടിഎൻആർ സിൽക്ക് സാരികൾ, ടസ്സറ സിൽക്ക്, പ്രിന്റഡ് സിൽക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം സിൽക്ക് സാരികൾ എന്നിവയും മുണ്ടുകൾ, ബെഡുകൾ, ബെഡ്ഷീറ്റ്, കോട്ടൺ സിൽക് ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവ മേളയിലുണ്ട്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 ഖാദി കേന്ദ്രങ്ങളിൽ മേളകൾ നടക്കും.
ആദ്യവിൽപ്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി ഏറ്റുവാങ്ങി.
എഡിഎം പത്മചന്ദ്രക്കുറുപ്പ്, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പയ്യന്നൂർ ഗാന്ധി കേന്ദ്രം ഡയറക്ടർ വി ഷിബു, ജില്ലാ ഖാദി പ്രൊജക്ട് ഓഫീസർ ഷോളി ദേവസ്യ എന്നിവർ സംസാരിച്ചു. മേള ജനുവരി നാലിന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..