ഇരിണാവ്
അറ്റകുറ്റപ്പണി ഇഴഞ്ഞതിനാൽ രണ്ട് ദിവസത്തേക്ക് അടച്ചിട്ട റെയിൽവേ ലെവൽ ക്രോസ് അഞ്ചാം ദിനവും തുറന്നില്ല. 20ന് രാവിലെ എട്ടിനാണ് ലെവൽ ക്രോസ് ബാറിന്റെ അറ്റകുറ്റപ്പണിക്കായി ഗേറ്റ് അടച്ചത്. രണ്ട് ദിവസംകൊണ്ട് പണി പൂർത്തിയാക്കി 22ന് രാത്രി ഒമ്പതോടെ തുറന്നുകൊടുക്കുമെന്നാണ് സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച രാത്രിയും ഗേറ്റ് തുറന്നില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തി തിരിച്ചുപോകുന്നത്. ജനങ്ങളെ വലച്ച അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.
. ഗേറ്റ് അടച്ചതിനാൽ കല്യാശേരി, കോലത്തുവയൽ ,പാളിയത്തുവളപ്പ് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. പാപ്പിനിശേരി അണ്ടർ പാസേജ് വഴിയും കണ്ണപുരം ചൈനാ ക്ലേ വഴിയും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ഈ പ്രദേശങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. വിദ്യാർഥികളും ബുദ്ധിമുട്ടുന്നു. ഓട്ടോറിക്ഷയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയാസമാണ്. അടിയന്തരമായി ഗേറ്റ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ട്രാക്കുകൾക്കിടയിലെ ടാറിങ്ങും റോഡിലെ ജെല്ലിയും ഇളകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..