മലപ്പുറം
മലബാർ മിൽമയുടെ മൂർക്കനാട്ടെ പാൽപ്പൊടി നിർമാണ ഫാക്ടറി ചൊവ്വ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മിൽമയുടെ കേരളത്തിലെ ആദ്യത്തെ ഫാക്ടറിയാണ് മൂർക്കനാട്ട് പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ പ്ലാന്റിൽ 10 ടണ്ണാണ് ഉൽപ്പാദനശേഷി. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കാം. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും.
മിൽമ ഡെയ്റി വൈറ്റ്‌നർ വിപണനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. ക്ഷീരകർഷകരുടെ മക്കൾക്കുള്ള വെറ്ററിനറി ആൻഡ് ഡെയ്റി സയൻസ് പഠന സ്‌കോളർഷിപ്പ് കലക്ടർ വി ആർ വിനോദ് വിതരണംചെയ്യും. തുടർന്ന് അതുൽ നറുകരയുടെ നേതൃത്വത്തിൽ സംഗീതവിരുന്നുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..