22 November Friday
ജില്ലാ സമ്മേളനം തുടങ്ങി

രണ്ടാം കുട്ടനാട് പാക്കേജ് ഫലപ്രദമായി 
നടപ്പാക്കണം : കെഎസ്‍കെടിയു

സ്വന്തം ലേഖകൻUpdated: Thursday Jul 25, 2024

കെഎസ്‍കെടിയു ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
രണ്ടാം കുട്ടനാട് പാക്കേജ് സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വി കേശവൻ നഗറിൽ (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് കെ രാഘവൻ പതാക ഉയർത്തി. സംഘാടക സമിതി ജനറൽ കൺവീനർ ജി അജയകുമാർ സ്വാഗതം പറഞ്ഞു. പി രഘുനാഥ് രക്തസാക്ഷി പ്രമേയവും സി പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ രാഘവൻ അധ്യക്ഷനായി. 
  ജില്ലാ സെക്രട്ടറി എം സത്യപാലൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എ ഡി കുഞ്ഞച്ചൻ, കോമളകുമാരി, എം കെ പ്രഭാകരൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, എം എസ് അരുൺകുമാർ എംഎൽഎ, സി ശ്രീകുമാർ ഉണ്ണിത്താൻ, പി ഗാനകുമാർ, ലീല അഭിലാഷ്, ആർ രാജേഷ്, പി പി സംഗീത, ജയിംസ് ശമുവേൽ, ശിവപ്രസാദ്, എസ് കെ ദേവദാസ് എന്നിവർ പങ്കെടുത്തു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
എൻ സുധാമണി (കൺവീനർ), എം പ്രദീപ്, ശശീന്ദ്രബാബു, യു വിശ്വംഭരൻ, ബീന രമേശ് എന്നിവരടങ്ങുന്ന മിനിട്‌സ്‌ കമ്മിറ്റി, സി പ്രസാദ് (കൺവീനർ), ജോസ് തോമസ്, സി ടി വാസു, രാജീവ്, ടി കെ സുരേഷ്, എൻ പ്രഭാകരൻ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റി, പി രഘുനാഥ് (കൺവീനർ), കെ എം സുകുമാരൻ, എസ് കെ ദേവദാസ്, കെ നാരായണപിള്ള, ആർ ബിനു, ആർ ഗോപി, ടി യശോധരൻ, കൃഷ്ണമ്മ എന്നിവരടങ്ങുന്ന ക്രഡൻഷ്യൽ കമ്മിറ്റി എന്നിവ പ്രവർത്തിക്കുന്നു.
 

മതനിരപേക്ഷതയുടെ അന്തഃസത്ത അട്ടിമറിച്ചു : എന്‍ ചന്ദ്രന്‍

മാവേലിക്കര
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ മതനിരപേക്ഷതയുടെ അന്തഃസത്ത അട്ടിമറിച്ചുവെന്ന് കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പറഞ്ഞു. കെഎസ്‌കെടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കുക എന്ന ഗൂഢ പദ്ധതിക്ക് എതിരെ തെരഞ്ഞെടുപ്പിൽ ജനവികാരം ഉണ്ടായി. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന നിലപാടാണ് ജനം സ്വീകരിച്ചത്. എന്നാൽ കോൺഗ്രസിന്റെ നിലപാട് ഇന്ത്യാ മുന്നണിയുടെ അധികാര സാധ്യത ഇല്ലാതാക്കി. 
 ബിജെപിക്ക് അവർ പ്രഖ്യാപിച്ച ഭൂരിപക്ഷം കിട്ടാത്തതിനാൽ അവരുടെ പല അജണ്ടകളും നടപ്പാവില്ല. കേരളത്തിലെ ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും അവർ ആവിഷ്‌കരിച്ചു. അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കേരളത്തെ ശ്വാസം മുട്ടിച്ചു. ഭരണവും ജനങ്ങളും തമ്മിലും നേതൃത്വവും അണികളും തമ്മിലുമുള്ള ബന്ധം അറുത്തുകളയുകയായിരുന്നു അവരുടെ ലക്ഷ്യം. ജനാധിപത്യ വിരുദ്ധമായി കോൺഗ്രസ് അവർക്ക് കൂട്ടുനിന്നെന്ന്‌ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top