17 September Tuesday

കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് 
സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

 കാഞ്ഞങ്ങാട് 

കെഎസ്ആർടിസി കാഞ്ഞങ്ങാട്‌ ഡിപ്പോയിൽനിന്ന്‌ ആരംഭിച്ച ഇന്റർ സ്റ്റേറ്റ് സർവീസുകൾ  ഇ ചന്ദ്രശേഖരൻ എംഎൽഎ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.  
അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. 
അസി. ഡിപ്പോ എൻജിനീയർ കെ  ദാമോദരൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് –- തൊക്കോട്ട് റൂട്ടിൽ രാവിലെ 6.15 നും 6.45 നുമാണ്‌ ബസ്‌ സർവീസ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top