ഉദുമ
ഗജവീരന്മാരെ അലങ്കരിക്കാനുള്ള നെറ്റിപ്പട്ടങ്ങൾ ഇനി ഉദുമയിൽനിന്ന്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവങ്ങളിൽ എഴുന്നള്ളത്തിനുള്ള ആനകളെ അലങ്കരിക്കാനുള്ള നെറ്റിപ്പട്ടങ്ങളാണ് ഉദുമയിലെ വനിതകൾ വീടുകളിൽനിന്ന് തയ്യാറാക്കുന്നത്. കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും അലങ്കാരമായി തൂക്കിയിടാവുന്ന ചെറിയ നെറ്റിപ്പട്ടങ്ങളും ഇവർ നിർമിക്കും. ഓർഡർ പ്രകാരമാണ് ഇവ തയ്യാറാക്കുന്നത്. ഇതിനാവശ്യമായ കിറ്റുകൾ പയ്യന്നൂരിൽനിന്നാണ് എത്തിക്കുക.
മേൽപ്പറമ്പ് നടക്കാലിലെ ആശ സുമേഷിന്റെ നേതൃത്വത്തിൽ പത്തോളം വനിതകളാണ് ‘ടീം നെറ്റിപ്പട്ടം കൂട്ടായ്‌മ' എന്ന് പേരിൽ ഈ രംഗത്തുള്ളത്. ശൈലജ കൊക്കാൽ, വിജിഷ പാലക്കുന്ന്, അനിത ഉദുമ, സവിത അടക്കത്തുവയൽ, സജിന കൊക്കാൽ, സൗമ്യ വെടിക്കുന്ന്, പ്രീത പെരിയവളപ്പ്, സതി കരിപ്പോടി എന്നിവരുടെ കൂട്ടായ്മയാണ് സ്വയം തൊഴിൽ എന്ന നിലയിൽ ചെറിയൊരു വരുമാനം ലക്ഷ്യമിട്ട് നെറ്റിപ്പട്ട നിർമാണത്തിൽ പരിശീലനം തുടങ്ങിയത്. പരിശീലനം പൂർത്തിയാക്കിവർ വീടുകളിൽനിന്നാണ്
നെറ്റിപ്പട്ടം നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..