23 December Monday

പഠനമികവിന് സമ്മാനം വീട്ടിലൊരു ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ഹോം ലൈബ്രറിയുമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂൾ കുട്ടികൾ

 ചെറുവത്തൂർ

പരീക്ഷാ വിജയത്തിന് സമ്മാനമായി വീട്ടിലൊരു ലൈബ്രറി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളാണ് 22 എൽഎസ്എസ് വിജയികൾക്ക്  കുഞ്ഞുലൈബ്രറി സമ്മാനമായി നൽകിയത്. ഉപഹാരങ്ങൾക്ക് അപ്പുറം വേറിട്ടതെന്തെങ്കിലും സമ്മാനമായി  നൽകണം എന്ന ചിന്തയിൽ നിന്നാണ് അഞ്ച് ആശയങ്ങളിലൂന്നി വിദ്യാലയം സമ്മാനങ്ങൾ ഒരുക്കിയത്. വായന വളർത്താൻ ആറ് പുസ്തകങ്ങളും ചുമരിൽ തൂക്കിയിടാൻ കഴിയുന്ന പുസ്തകസഞ്ചിയുമാണ് ഒന്ന്. 
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളും ഈ  ലൈബ്രറി കിറ്റിലുണ്ട്.
പരിസ്ഥിതി സ്നേഹം വളർത്താൻ ഫലവൃക്ഷത്തൈയും കാത്തുവെക്കലും നന്മയും വളർത്താൻ സ്നേഹക്കുടുക്കയുമാണ് മറ്റു രണ്ട് സമ്മാനങ്ങൾ. ഒപ്പം വിജയിച്ച എല്ലാവരെയും എന്നുമോർക്കാൻ 22 പേരുടെ ഫോട്ടോയുള്ള ഉപഹാരവും വ്യക്തിഗത മികവിനുള്ള ഉപഹാരവും ഉൾപ്പെടെ ഏഴ് സമ്മാനങ്ങൾ ഓരോരുത്തർക്കും നൽകി. 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.  സി എം  ജസീല   അധ്യക്ഷയായി.  മാനേജർ എ പി പി കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി. പാഠപുസ്തക രചനയിൽ പങ്കെടുത്ത വിദ്യാലയത്തിലെ  അധ്യാപകൻ  വിനയൻ പിലിക്കോടിനെ അനുമോദിച്ചു. 
ഉപജില്ലയിൽ മികച്ച അറബിക് ക്ലബ്ബായി തിരഞ്ഞെടുത്ത അന്നദ ക്ലബ്ബിന് ചടങ്ങിൽ ഉപഹാരം നൽകി. പ്രധാനാധ്യാപിക കെ ആർ ഹേമലത, ടി റജിന, ടി ടി പ്രകാശൻ, കെ എം അജിത്ത് കുമാർ, പി ബാലചന്ദ്രൻ സംസാരിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top