22 December Sunday

കേരള ക്രിക്കറ്റ് ലീഗ് കൊല്ലത്തിൻ്റെ കരുത്തന്മാർ സജ്ജം

സ്വന്തം ലേഖകന്‍Updated: Sunday Aug 25, 2024
കൊല്ലം
കൂറ്റനടികൾ, തീതുപ്പുന്ന ബോളിങ്‌ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ മിന്നും പ്രകടനം കാണാൻ കാത്തിരിക്കുകയാണ്‌ ജില്ല. സെപ്തംബർ രണ്ടുമുതൽ 18വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ കെസിഎൽ. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലാണ്‌ മത്സരം. ശനിയാഴ്ച തുമ്പ കെസിഎ സെന്റ് സേവിയേഴ്‌സ് മൈതാനത്തെ പരിശീലനം പൂർത്തിയാക്കിയ കൊല്ലം ടീം അടുത്ത മൂന്നുദിവസത്തെ പരിശീലനം മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടത്തും. 26നു പകൽ 11ന്‌ കൊല്ലം പ്രസ്‌ക്ലബ്ബിൽ ജേഴ്സി, തീം ഗാനം, ലോഗോ ആനിമേഷൻ വീഡിയോ എന്നിവ പ്രകാശിപ്പിക്കും. എസ്‌ ശ്രീശാന്ത്‌, എം മുകേഷ്‌ എംഎൽഎ എന്നിവർ പങ്കെടുക്കും. 
ഏരീസ് ഗ്രൂപ്പ്‌ സ്വന്തമാക്കിയ ടീമിനെ കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ്‌ നയിക്കുക. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്ന കെ എം ആസിഫ്, രാജസ്ഥാൻ റോയൽസ് താരം എസ് മിഥുൻ, വിക്കറ്റ് കീപ്പർമാരായി എ കെ അർജുൻ, മുൻ രഞ്ജിതാരം സി എം തേജസ്, ഭരത് സൂര്യ, ബാറ്റർമാരായി കേരള രഞ്ജിതാരം വത്സൽ ഗോവിന്ദ്, അഭിഷേക് ജെ നായർ, രാഹുൽ ശർമ, അനന്ദു സുനിൽ, അരുൺ പൗലോസ്, മുഹമ്മദ് ഷാനു, ഫാസ്റ്റ് ബൗളേഴ്സ് എൻ പി ബേസിൽ, പവൻ രാജ്, സ്പിന്നർമാരായ ബിജു നാരായണൻ, വിജയ് വിശ്വനാഥ്, അമൽ രമേശ്, ഓൾ റൗണ്ടേഴ്‌സ് ഷറഫുദീൻ, എ ജി അമൽ, ആഷിക് മുഹമ്മദ് എന്നിവരാണ് ടീമംഗങ്ങൾ. മുൻ ഇന്ത്യൻതാരം എസ് ശ്രീശാന്താണ് മെന്റർ. വി എ ജഗദീഷാണ് മുഖ്യ പരിശീലകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top