24 November Sunday

കുടിവെള്ള പദ്ധതി ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പുതിയകണ്ടം നാപ്പച്ചാൽ അങ്കൺവാടി പ്രദേശത്ത്‌ നിർമിച്ച കുടിവെള്ള പദ്ധതി 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്‌ഘാടനം ചെയ്യുന്നു

 ചെറുവത്തൂർ

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുതിയകണ്ടം നാപ്പച്ചാൽ അങ്കൺവാടി പ്രദേശത്തെ കുടുംബങ്ങൾക്കായി ഒരുക്കിയ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള അധ്യക്ഷയായി. 
32 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതിയുടെ നിർമാണം. പദ്ധതിക്ക്‌ സൗജന്യമായി സ്ഥലം നൽകിയ അഹമ്മദിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, എം സുമേഷ്, കെ അനിൽകുമാർ, വി വി സുനിത, എം കെ ശ്രുതി, സി വി ഗിരീശൻ, ടി എസ്‌ നജീബ്, കെ ജനാർദനൻ എന്നിവർ സംസാരിച്ചു. എം കുഞ്ഞിരാമൻ സ്വാഗതവും കെ ടി യശോദ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top