തലപ്പുഴ
തവിഞ്ഞാൽ പഞ്ചായത്തിലെ കുറ്റിയോട്ടിൽ പാടശേഖരത്തിലെ അരയേക്കറിൽ നെല്ല് വിളയിക്കാൻ തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ. ആയിരംകണ്ടി നെൽവിത്ത് ഉപയോഗിച്ചാണ് ഒറ്റഞാർ കൃഷിയിറക്കിയത്. നൂറോളം വിദ്യാർഥികൾ ഒരാഴ്ചയോളം പണിയെടുത്ത് കിളച്ചുമറിച്ചാണ് പാടമൊരുക്കിയത്.
കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് നെൽകൃഷി നടത്തുന്നത്. വിദ്യാർഥികൾക്ക് ഒറ്റഞ്ഞാർ വിത്തിനങ്ങളെക്കുറിച്ചും ജൈവകൃഷിയെ സംബന്ധിച്ചും തവിഞ്ഞാൽ കൃഷി ഓഫീസർ ലിഞ്ജു തോമസ് അറിവുകൾ നൽകി. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഇ കെ സതീഷ് അധ്യക്ഷനായി. ജൈവ കർഷകരെ ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അംഗം മീനാക്ഷി രാമൻ ആദരിച്ചു. വാർഡ് അംഗം ലൈജി തോമസ്, രവീന്ദ്രൻ, കനറാ ബാങ്ക് മാനേജർ ജിജോ കുര്യാക്കോസ്, ഷാജി പത്താടൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി എ ഷീജ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി ആർ ബാബു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..