23 December Monday

ജ്വല്ലറിയിൽനിന്ന് 
കൈ ചെയിൻ മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കുമ്പള
കുമ്പളയിലെ ജ്വല്ലറിയിൽനിന്ന് കൈ ചെയിൻ മോഷ്ടിച്ചു. കുമ്പളയിലെ രാജധാനി ജ്വല്ലറിയിൽനിന്നാണ്‌ മുഖം മറച്ചെത്തിയ സ്ത്രീ ഒന്നര പവന്റെ കൈ ചെയിൻ മോഷ്ടിച്ചത്‌. തിങ്കളാഴ്‌ച പകലാണ്‌ സ്വർണം വാങ്ങാനെന്ന വ്യാജേനെ കടയിലെത്തിയത്‌. ജീവനക്കാരൻ കൊടുത്ത മോഡലുകൾ ഇഷ്ടപ്പെടാതെ ഭാവിക്കുകയും കൂടുതൽ മോഡലുകളെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ നേരം കൈയിലുണ്ടായിരുന്ന ബാഗിലേക്ക്‌ കൈചെയിൻ ഇടുകയായിരുന്നു. അര മണിക്കൂർ സമയം ജ്വല്ലറിയിൽ തങ്ങിയ സ്ത്രീ രണ്ടുദിവസം കഴിഞ്ഞ്‌ വാങ്ങിക്കാമെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെട്ടു. രാത്രി ആഭരണങ്ങളുടെ സ്റ്റോക്ക്‌ നോക്കിയപ്പോഴാണ്‌ കൈചെയിൻ നഷ്ടപ്പെട്ട വിവിരമറിയുന്നത്‌. ജ്വല്ലറിയിലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങളും ലഭിച്ചു. ജ്വല്ലറിയുടമയുടെ പരാതിയിൽ കുമ്പള പൊലീസ്‌ കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top