23 December Monday

സെലക്ട് കമ്മറ്റി തെളിവെടുപ്പ് യോഗം 27 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കാസർകോട്‌
2023 ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ ചേരും. 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്സണായ  കമ്മിറ്റി മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലുള്ള പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽനിന്നും അഭിപ്രായങ്ങളും നിർദ്ദശേങ്ങളും സ്വീകരിക്കും.  2023 ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിലും Pre- Legislative Public Consultation എന്ന ലിങ്കിലും ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. കൂടാതെ അണ്ടർ സെക്രട്ടറി, നിയമ നിർമാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം–--33 എന്ന വിലാസത്തിൽ രേഖാമൂലമോ legislation@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലോ നവംബർ 15 വരെ അയച്ചുനൽകാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top