25 September Wednesday

അഴീക്കോടൻ ദിനാചരണവും പുരസ്കാര വിതരണവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

വെള്ളിക്കോത്ത്‌ അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഴീക്കോടൻ പുരസ്കാരം 
കരിവെള്ളൂർ മുരളിക്ക്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സമ്മാനിക്കുന്നു

 വെള്ളിക്കോത്ത്

വെള്ളിക്കോത്ത്‌  അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  അഴീക്കോടൻ  ദിനാചരണവും അനുസ്മരണ സമ്മേളനവും അഴീക്കോടൻ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുരസ്കാരം ഏറ്റുവാങ്ങി.  ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ   ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി അനുമോദിച്ചു.  കെ  രാജ്മോഹനൻ, എം. പൊക്ലൻ, സി ബാലൻ, പി വി കെ പനയാൽ, കെ സബീഷ്,  മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, വി വി തുളസി, കെ കൃഷ്ണൻ, എം ബാലകൃഷ്ണൻ, ആലിങ്കാൽ ദാമോദരൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.  കെ വി  ജയൻ  സ്വാഗതവും കെ വി അജേഷ് നന്ദിയും പറഞ്ഞു.  ക്ലബ്ബിന്റെ വനിതാവേദി  ബാലവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും വയനാട് ഉണർവ് നാടൻപാട്ട് കലാകേന്ദ്രത്തിന്റെ പകർന്നാട്ടം പരിപാടിയും നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top