23 December Monday

വയോജന സംരക്ഷണ നിയമ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

പൊലീസ്, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി സാമൂഹ്യ നീതി വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം തലശ്ശേരി സബ് ജഡ്‌ജ് ആന്റ് ഡിഎൽഎസ്എ സെക്രട്ടറി പി മഞ്ജു ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പൊലീസ്, രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച പരിശീലനം തലശേരി സബ് ജഡ്ജ് ആൻഡ് ഡിഎൽഎസ്എ സെക്രട്ടറി പി മഞ്ജു ഉദ്ഘാടനം ചെയ്തു. 
കണ്ണൂർ സിറ്റി എഎസ്‌പി കെ വി വേണുഗോപാലൻ അധ്യക്ഷനായി.  ആർഡിഒ പി വി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എ പ്രദീപ്, മിനിമോൾ കെ ജോസഫ്,  പി കെ നാസർ എന്നിവർ ക്ലാസെടുത്തു.  പി ബിജു, സി പി ചാത്തുക്കുട്ടി, ബാലകൃഷ്ണൻ, രഘുനാഥൻ നമ്പ്യാർ, എൻ ശ്രീനാഥ് കൂറ്റമ്പിള്ളി, പി വി ജയേഷ്, കെ അനീഷ്  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top