28 September Saturday

ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ 
ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂരിൽ 
സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ്കോയ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ 
കേരള സ്‌റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ വി ഗോവിന്ദൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പി രാമചന്ദ്രൻ അധ്യക്ഷനായി. പി കെ മുസ്തഫ, സംസ്ഥാന ട്രഷറർ  പി ഷംസുദ്ദീൻ,  വൈസ് പ്രസിഡന്റ് പി രവീന്ദ്രൻ,  സെക്രട്ടറി പി കെ സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി സോമസുന്ദരൻ എന്നിവർ സംസാരിച്ചു. 
പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ സ്‌റ്റാൾ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി കെ വി വേണുഗോപാലൻ, ജോ. ആർടിഒ കെ വിനോദ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം പി റിയാസ് എന്നിവർ ക്ലാസെടുത്തു. സമ്മേളനം ബുധൻ രാവിലെ പത്തിന് മേയർ മുസ്ലിഹ് മഠത്തിൽ  ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാലൻ പ്രഭാഷണം നടത്തും. സമ്മേളനം വ്യാഴം  സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top