19 November Tuesday

അംഗീകാരനിറവിൽ 
മോറാഴ ഫിഷറീസ്‌ കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

മോറാഴ ഫിഷറീസ്‌ കുടുംബാരോഗ്യകേന്ദ്രം

മോറാഴ
ആതുരസേവന രംഗത്ത്‌ മാതൃകാപ്രവർത്തനം നടത്തുന്ന മോറാഴ ഫിഷറീസ്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ അംഗീകാരം.  പ്രവർത്തനമികവിനുള്ള സംസ്ഥാന സർക്കാരിന്റെ  നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാൻഡേർഡ്‌ (എൻക്യുഎഎസ്‌) അംഗീകാരമാണ്‌ മോറാഴ ഫിഷറീസ്‌ കുടുംബാരോഗ്യകേന്ദ്രത്തെ തേടിയെത്തിയത്‌.  
വിവിധ മേഖലകളിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ്‌ അംഗീകാരം. മികച്ച ഒപി സൗകര്യം, വിവിധ ലാബുകൾ, യോഗാ പരിശീലനം, പാലിയേറ്റീവ്‌ പരിചരണം,  സൗജന്യ കായിക പരിശീലനം സൗകര്യം,  വിപുലമായ പാർക്കിങ്‌ സൗകര്യം, ഫുട്‌പാത്ത്‌  എന്നിവ ഇവിടെ  പ്രവർത്തിക്കുന്നുണ്ട്‌. എൻക്യുഎഎസിന്‌ 94.97 സ്‌കോറാണ്‌ ലഭിച്ചത്‌. എട്ട്‌ വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ്  ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. 
എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടുലക്ഷം രൂപ  വാർഷിക ഇൻസെന്റീവ് ലഭിക്കും. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നുവർഷ കാലാവധിയാണുള്ളത്. ഇതിനുശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. 
കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയും. ആന്തൂർ നഗരസഭയുടെ കീഴിൽ വെള്ളിക്കീലാണ്‌ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്‌.  വെള്ളിക്കീൽ ഫിഷറീസ്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ ലഭിച്ച അംഗീകാരം കൂടുതൽ മെച്ചപ്പെട്ട  പ്രവർത്തനത്തിന്‌ സഹായകമാകുമെന്ന്‌   ചെയർമാൻ പി മുകുന്ദൻ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top