22 November Friday
ജില്ലാ ബാങ്കിങ് അവലോകന സമിതി

നിക്ഷേപം 56,242 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ബാങ്കിങ് അവലോകന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്
സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ ജില്ലയിലെ ബാങ്കുകൾ ആകെ വായ്പ നൽകിയത്‌ 9,230 കോടി രൂപ. 4,050 കോടി രൂപ കൃഷി മേഖലയ്ക്കും 1,800 കോടി മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസുകൾക്കും 255 കോടിയുടെ വിദ്യാഭ്യാസ വായ്പകൾ, ഭവന വായ്പകൾ എന്നിവ ഉൾപ്പെടെ മറ്റ് മുൻഗണനാ മേഖലകൾക്കും നൽകി. ആകെ വായ്പയിൽ 6,105 കോടി രൂപ മുൻഗണനാ മേഖലകൾക്കാണ്‌ നൽകിയത്‌. ജൂൺ 30വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 41,073 കോടി രൂപയും നിക്ഷേപം 56,242 കോടിയുമാണ്.
ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി കലക്ടർ (ആർആർ) സച്ചിൻ കൃഷ്ണൻ അധ്യക്ഷനായി. നബാർഡിന്റെയും ലീഡ് ബാങ്കിന്റെയും സഹകരണത്തോടെ സാമ്പത്തിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഭാരതീയ റിസർവ് ബാങ്കിന്റെ ക്വിസ് മത്സരത്തിൽ കൂടുതൽ കോളേജുകളെയും ടീമുകളെയും പങ്കെടുപ്പിച്ച ജില്ലയുടെ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരെ അനുമോദിച്ചു.
എസ് മിനി, രഹ്ന കിഷോർ, പി ടി അനിൽകുമാർ, ഇ കെ രഞ്ജിത്, കവിത റാം, വി ആർ രമ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top