22 December Sunday

പോക്‌സോ: പ്രതിക്ക്‌ 
5 വർഷം തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
തളിപ്പറമ്പ്‌
എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക്‌ അഞ്ചുവർഷം തടവും പിഴയും. ആലപ്പടമ്പ് ചൂരൽ അരിയിൽ സ്വദേശി  കെ സി സണ്ണി (60) യെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ  രാജേഷ് അഞ്ച്‌ വർഷം തടവിനും 50,000 രൂപ പിഴയടക്കാനും വിധിച്ചത്. 2022 ജൂണിലാണ്‌ സംഭവം. പെരിങ്ങോം സ്‌റ്റേഷൻ പരിധിയിലെ എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top