22 December Sunday

ഇസ്രയേലിൽ മിസൈൽ സ്‌ഫോടനത്തിൽ പരിക്കേറ്റ യുവതി തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ഇസ്രയേലിൽ മിസൈൽ സ്ഫോടനത്തിൽ പരിക്കേറ്റ ഷീജയെ പയ്യാവൂർ 
പഞ്ചായത്ത് പ്രസിഡന്റ്‌ സാജു സേവ്യർ സന്ദർശിക്കുന്നു

 പയ്യാവൂർ

കഴിഞ്ഞ വർഷം ഇസ്രയേലിലെ അഷ്‌ഖലോണിൽ വച്ച് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ  പരിക്കേറ്റ പയ്യാവൂർ സ്വദേശിനി നാട്ടിൽ തിരിച്ചെത്തി. പയ്യാവൂർ പാലതണ്ടാർ വീട്ടിൽ ആനന്ദന്റെ ഭാര്യ ഷീജയാണ് വണ്ണായിക്കടവിലെ വീട്ടിൽ തിരികെയെത്തിയത്.  2023 ഒക്ടോബർ ഏഴിനാണ്‌ മിസൈൽ സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. മിസൈൽ ചീളുകൾ വയറിലും നട്ടെല്ലിലും തുളച്ചുകയറിയതിനാൽ  ഇസ്രയേലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 
ഇസ്രയേലിൽ കെയർ ഗിവറായി   ജോലി ചെയ്തു വരികയായിരുന്നു ഷീജ.    നാട്ടിൽ തിരികെയെത്തിയ ഷീജയെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌  സാജു സേവ്യർ വീട്ടിൽ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്,  കെ മോഹനൻ, പി സി ജയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷീജക്കും കുടുംബാംഗങ്ങൾക്കും  സംരക്ഷണം  ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top