22 December Sunday

ആയുധം പിടികൂടിയ കേസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
ബത്തേരി
ആയുധങ്ങളുമായി കാർയാത്രക്കാരായ മൂന്നുപേർ അറസ്‌റ്റിലായ കേസിൽ കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലുള്ള പ്രതികളെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ചൊവ്വ രാത്രി 11.30ന് ബത്തേരി ചുങ്കത്താണ്‌ കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം  പള്ളിക്കൽ ബസാർ പരുത്തിക്കോട്‌ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി നസീഫ് എന്ന ബാബുമോൻ (26) എന്നിവരെ  തെരഞ്ഞെടുപ്പ്‌ ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ പിടികൂടിയത്‌.  
ഇവരിൽനിന്ന്‌ നാല്‌ വെടിയുണ്ടയും ആറ്‌ കത്തിയും രണ്ട്‌ അരവും പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടിരുന്നു.  അയാൾ വയനാട്‌ സ്വദേശിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top