27 December Friday

കടുവകളെ 
ഉടൻ പിടികൂടും: വനംമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
കൽപ്പറ്റ
ആനപ്പാറയിലെ കടുവകളെ ഉടൻ പിടികൂടുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുവക്കുട്ടികൾ ഉള്ളതിനാൽ കേന്ദ്രാനുമതി വേണം. സിസിഎഫ്‌ ഇതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ്‌. രണ്ടുദിവസത്തിനുള്ളിൽ അനുമതി ലഭ്യമാവുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. രണ്ട്‌ കടുവകളും മൂന്ന്‌ കുട്ടികളുമാണ്‌ ഇവിടെയുള്ളത്‌. കേന്ദ്ര വന നിയമപ്രകാരം കുട്ടികളെ പിടികൂടാൻ പ്രത്യേക നിയമങ്ങളുണ്ട്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഔദ്യോഗിക യോഗം ചേർന്ന്‌ വിഷയം ചർച്ചചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്‌. ഇതിന്റെകൂടി ഭാഗമായാണ്‌ കുട്ടികളെയടക്കം പിടികൂടാനുള്ള നീക്കം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top