25 December Wednesday

ഇന്ന് ക്രിസ്‌മസ്‌: നാടാകെ ആഘോഷം

സ്വന്തം ലേഖകൻUpdated: Wednesday Dec 25, 2024

ക്രിസ്‌മസിനോടനുബന്ധിച്ച് നല്ലങ്കരയിൽ ചാലിശേരി ജോഷി ഒരുക്കിയ പുൽക്കൂടിൽ തിരുപ്പിറവിയെ ഓർമിച്ച്‌ ഉണ്ണിയേശുവിന്റെ രൂപം വെയ്ക്കാൻ ഒരുങ്ങുന്ന കുട്ടികൾ /ഫോട്ടോ: ഡിവിറ്റ്‌ പോൾ

തൃശൂർ
ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിക്കാൻ നഗരവീഥികളും നാട്ടിടവഴികളും നിറഞ്ഞു. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ നാട്‌ വരവേറ്റു. 
നക്ഷത്രങ്ങളും പുൽക്കൂടുകളുമൊരുക്കി കാത്തിരിക്കുന്ന ഇടങ്ങളിലേക്ക്‌ പാപ്പമാരെത്തി ശാന്തിഗീതം പാടി, മധുരം വിതരണം ചെയ്‌തു. വാദ്യഘോഷ അകമ്പടിയിൽ പാട്ടുപാടി കരോൾ സംഘം നാട്‌ ചുറ്റി. വിശ്വാസികൾ ദേവാ-ലയങ്ങളി-ൽ പാ-തി-രാ കുർ-ബാ-നകളിലും തി-രു-കർമങ്ങളിലും- പങ്കെടുത്തു. വായനശാലകൾ, ക്ലബ്ബുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, പാർക്കുകൾ, കളിയിടങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലെല്ലാം ജാതിമത ഭേദമന്യേ ആഘോഷത്തിലാണ്‌. വിഭവസമൃദ്ധമായ വിരുന്നൊരുക്കിയും നാടാകെ ക്രിസ്‌മസിനെ വരവേറ്റു. വിവിധതരം നക്ഷത്രങ്ങൾ, ക്രിസ്‌മസ്‌ ട്രീകൾ, പുൽക്കൂടുകൾ, അലങ്കാര വസ്‌തുകൾ തുടങ്ങിയവ വിപണി കീഴടക്കി. വിവിധ രുചി–- വർണങ്ങളിൽ ഒരുക്കിയ കേക്കുകൾക്കും പതിവ്‌ പോലെ ആവശ്യക്കാർ ഏറെയായിരുന്നു. ക്രിസ്‌മസ്‌ വിരുന്നൊരുക്കാൻ മീൻ–- മാംസ മാർക്കറ്റിലും വലിയ തിരക്കുണ്ടായിരുന്നു. കൺസ്യൂമർഫെഡ്‌, സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ ചന്തകൾ തുറന്നും സാമൂഹ്യസുരക്ഷ പെൻഷൻ ജനങ്ങൾക്ക്‌ നൽകിയും സംസ്ഥാന സർക്കാരും ക്രിസ്‌മസ്‌ സന്തോഷം ജനങ്ങളിലെത്തിച്ചു.  തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി നടത്തുന്ന ബോൺ നതാലെ വെള്ളിയാഴ്‌ച നടക്കും. ശക്തൻ ഗ്രൗണ്ടിൽ വ്യാഴം മുതൽ പുതുവത്സര രാവ്‌ വരെ നീണ്ട്‌ നിൽക്കുന്ന ഹാർഫെസ്റ്റും അരങ്ങേറും. സ്റ്റാളുകൾ, വിനോദ പരിപാടികൾ, തെരുവ് ജാലവിദ്യ എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം. പള്ളിത്താമം ​ഗ്രൗണ്ടിൽ മറൈൻ എക്സ്പോയും നടക്കുന്നുണ്ട്‌. അന്റാർട്ടിക്കയിലെ കാഴ്ചകൾ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്‌.  മുസിരിസ്‌ ബീച്ചുൾപ്പടെ ബീച്ചുത്സവങ്ങളും ക്രിസ്‌മസിന്‌ മാറ്റേകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top