01 August Thursday

ചാത്തനാത്ത്‌ ചേലിൽ ആലവട്ടവും വെഞ്ചാമരവും

സ്വന്തം ലേഖികUpdated: Wednesday Apr 26, 2023

തൃശൂർ പൂരത്തിന്‌ തിരുവമ്പാടി വിഭാഗത്തിന്റെ ആലവട്ടം തയ്യാറാക്കുന്ന സുജിത്ത്‌ ചന്ദ്രൻ

തൃശൂർ
ആനപ്പുറത്ത്‌ വർണക്കാഴ്‌ച തീർക്കുന്ന  കുടമാറ്റത്തിനൊപ്പം   ഉയരുന്ന ആലവട്ടവും വെഞ്ചാമരവും  കാഴ്‌ചക്കാരുടെ മനസ്സിൽ  പൂരത്തിന്റെ മഴവില്ലഴക്‌ സമ്മാനിക്കും.   സൗന്ദര്യം  ഒളിപ്പിച്ചു വച്ച കുടകൾ ഒന്നൊന്നായി വിരിയുമ്പോൾ  മയിൽപ്പിലിയും യാക്കിന്റെ വാലും കൊണ്ടുണ്ടാക്കുന്ന വെഞ്ചാമരം മറ്റൊരു സൗന്ദര്യക്കുടയാകും.  ഇതോടെ പൂരപ്രേമികൾ ആവേശക്കൊടുമുടി കയറും.  ചാത്തനാത്ത്‌ കുടുംബങ്ങളുടെ കരവിരുതിലാണ്‌ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാർ ഈ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഒരുക്കുന്നത്‌. 
  ഓരോ വർഷവും ആനച്ചമയങ്ങൾപോലെ തന്നെ ഈ  ആലവട്ടവും വെഞ്ചാമരവും പുതിയതായി നിർമിക്കും.   പാറമേക്കാവിനു വേണ്ടി  ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്ന പ്രൊഫ. ചാത്തനാത്ത്‌  മുരളീധരൻ ഇത്തവണയും ഒട്ടും ആവേശം ചോരാതെ നേതൃനിരയിലുണ്ട്‌. അദ്ദേഹത്തിന്റെ  വീട്ടിലും പാറമേക്കാവിലെ പുഷ്‌പാഞ്‌ജലി ഹാളിലുമായാണ്‌ നിർമാണം  പുരോഗമിക്കുന്നത്‌. 58 വർഷമായി അദ്ദേഹം ഈ രംഗത്തുണ്ട്‌.  
കണിമംഗലം ചാത്തനാത്ത് സുജിത്താണ്‌ തിരുവമ്പാടിക്കായി ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്നത്. അച്ഛൻ കടവത്ത്‌ ചന്ദ്രനൊപ്പം വർഷങ്ങളായി ജോലി ചെയ്‌ത അനുഭവമുണ്ട്‌.
ആലവട്ടവും വെഞ്ചാമരവും 15 സെറ്റു വീതമാണ്‌ തയ്യാറാക്കുക. ആകെ 60 ആലവട്ടം നിർമിക്കണം. ഒരു ജോടിയിൽ നാല്‌ ആലവട്ടം ഉണ്ടാകും.  
മഞ്ഞുപ്രദേശങ്ങളിൽ കാണുന്ന യാക്കിന്റെ വാൽരോമമാണ് വെഞ്ചാമരം നിർമിക്കാനായി ഉപയോഗിക്കുന്നത്‌. ലക്ഷങ്ങൾ മുടക്കിയാണ്‌ ഇവ കേരളത്തിലെത്തിക്കുന്നത്‌. ‌90 കിലോവരെ വാൽരോമങ്ങൾ വെഞ്ചാമരത്തിനായി വേണം.   ഒരുകിലോ രോമത്തിന്‌ 25,000 രൂപ വിലവരും. ഒരു ജോടിയിൽ ആറ്‌ കിലോവരെ ഉപയോഗിക്കും.
 മയിലിന്റെ പീലി ഭംഗിയായി വെട്ടിയൊതുക്കി അലങ്കാരങ്ങൾ തുന്നിച്ചേർത്താണ്‌ ആലവട്ട നിർമാണം. ഏതാണ്ട്‌ 30 കിലോ മയിൽപ്പീലി   ഇതിനായി ഉപയോഗിക്കും.  കിലോയ്‌ക്ക്‌ 3000 രൂപ വരെ വില വരും. ജോദ്‌പൂരിൽ നിന്നാണ്‌ മയിൽ പ്പീലികൾ ഇറക്കുമതി ചെയ്യുന്നത്‌.  
കൂട്ടാനകൾക്ക്‌ പ്രത്യേക ആലവട്ടവും നിർമിക്കും. വെള്ളിപൂശിയ നാഗപടവും ചൂരൽപ്പൊളിയും ഉപയോഗിച്ചാണ്‌ കൂട്ടാനകൾക്കുള്ള ആലവട്ടം പാറമേക്കാവ്‌ നിർമിച്ചിരിക്കുന്നത്‌.ന്റെ വാലും കൊണ്ടുണ്ടാക്കുന്ന വെഞ്ചാമരം മറ്റൊരു സൗന്ദര്യക്കുടയാകും.  ഇതോടെ പൂരപ്രേമികൾ ആവേശക്കൊടുമുടി കയറും.  ചാത്തനാത്ത്‌ കുടുംബങ്ങളുടെ കരവിരുതിലാണ്‌ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാർ ഈ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഒരുക്കുന്നത്‌. 
  ഓരോ വർഷവും ആനച്ചമയങ്ങൾപോലെ തന്നെ ഈ  ആലവട്ടവും വെഞ്ചാമരവും പുതിയതായി നിർമിക്കും.   പാറമേക്കാവിനു വേണ്ടി  ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്ന പ്രൊഫ. ചാത്തനാത്ത്‌  മുരളീധരൻ ഇത്തവണയും ഒട്ടും ആവേശം ചോരാതെ നേതൃനിരയിലുണ്ട്‌. അദ്ദേഹത്തിന്റെ  വീട്ടിലും പാറമേക്കാവിലെ പുഷ്‌പാഞ്‌ജലി ഹാളിലുമായാണ്‌ നിർമാണം  പുരോഗമിക്കുന്നത്‌. 58 വർഷമായി അദ്ദേഹം ഈ രംഗത്തുണ്ട്‌.  
കണിമംഗലം ചാത്തനാത്ത് സുജിത്താണ്‌ തിരുവമ്പാടിക്കായി ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്നത്. അച്ഛൻ കടവത്ത്‌ ചന്ദ്രനൊപ്പം വർഷങ്ങളായി ജോലി ചെയ്‌ത അനുഭവമുണ്ട്‌.
ആലവട്ടവും വെഞ്ചാമരവും 15 സെറ്റു വീതമാണ്‌ തയ്യാറാക്കുക. ആകെ 60 ആലവട്ടം നിർമിക്കണം. ഒരു ജോടിയിൽ നാല്‌ ആലവട്ടം ഉണ്ടാകും.  
മഞ്ഞുപ്രദേശങ്ങളിൽ കാണുന്ന യാക്കിന്റെ വാൽരോമമാണ് വെഞ്ചാമരം നിർമിക്കാനായി ഉപയോഗിക്കുന്നത്‌. ലക്ഷങ്ങൾ മുടക്കിയാണ്‌ ഇവ കേരളത്തിലെത്തിക്കുന്നത്‌. ‌90 കിലോവരെ വാൽരോമങ്ങൾ വെഞ്ചാമരത്തിനായി വേണം.   ഒരുകിലോ രോമത്തിന്‌ 25,000 രൂപ വിലവരും. ഒരു ജോടിയിൽ ആറ്‌ കിലോവരെ ഉപയോഗിക്കും.
 മയിലിന്റെ പീലി ഭംഗിയായി വെട്ടിയൊതുക്കി അലങ്കാരങ്ങൾ തുന്നിച്ചേർത്താണ്‌ ആലവട്ട നിർമാണം. ഏതാണ്ട്‌ 30 കിലോ മയിൽപ്പീലി   ഇതിനായി ഉപയോഗിക്കും.  കിലോയ്‌ക്ക്‌ 3000 രൂപ വരെ വില വരും. ജോദ്‌പൂരിൽ നിന്നാണ്‌ മയിൽ പ്പീലികൾ ഇറക്കുമതി ചെയ്യുന്നത്‌.  
കൂട്ടാനകൾക്ക്‌ പ്രത്യേക ആലവട്ടവും നിർമിക്കും. വെള്ളിപൂശിയ നാഗപടവും ചൂരൽപ്പൊളിയും ഉപയോഗിച്ചാണ്‌ കൂട്ടാനകൾക്കുള്ള ആലവട്ടം പാറമേക്കാവ്‌ നിർമിച്ചിരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top