19 December Thursday

ഏട്ടൻ–ഊർജമേറ്റുന്ന 
രക്തനക്ഷത്രം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

ആര്യ പ്രസാദ്

ഏലംകുളം
‘‘ഏട്ടനെക്കുറിച്ച്‌ അഭിമാനംമാത്രം. രക്തസാക്ഷി അജയ്‌ പ്രസാദിന്റെ സഹോദരിയെന്ന അഭിസംബോധനയോടെയാണ്‌ എല്ലാവരും പരിചയപ്പെടുക. അതിലും വലിയ മറ്റൊന്നും ഇനി ജീവിതത്തിൽ ഉണ്ടാകാൻ  പോകുന്നില്ല’’–-  ധീര രക്തസാക്ഷി അജയ്‌ പ്രസാദിന്റെ അനുജത്തി ആര്യ പ്രസാദിന്റെ വാക്കുകൾ. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമാണ് ആര്യ. 
 എസ്‌എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയായ അജയ്‌ പ്രസാദിനെ 2007 ജൂലൈ 20നാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയത്. അന്ന് ഒന്നാംക്ലാസിലായിരുന്നു ആര്യ. 
കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽനിന്ന്‌ ബികോം പൂർത്തിയാക്കി. ജേർണലിസം പഠിക്കാനുള്ള ഒരുക്കത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top