22 November Friday

മൃ​ഗസംര​ക്ഷണത്തിനായി 440 എ ഹെല്‍പ്പുമാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്‌നിങ് സെന്ററിൽ ആരംഭിച്ച പതിനഞ്ചാം ബാച്ച് എ ഹെല്‍പ്പുമാരുടെ 
ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ‍ഡി കെ വിനുജി നിര്‍വഹിക്കുന്നു

തിരുവനന്തപുരം
മൃ​ഗസംര​ക്ഷണ മേഖലയിൽ കർഷകരുടെ സഹായത്തിന് പ്രവർത്തന സജ്ജരായി 440 എ ഹെൽപ്പുമാർ. കുടുംബശ്രീ അംഗങ്ങളായ ‘പശുസഖി’ പദ്ധതിയിലുൾപ്പെട്ടവരാണ്‌ 17 ദിവസത്തെ പരിശീലനം പൂർത്തിയാക്കി എ ഹെൽപ്പായത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്, വാഗമൺ, ആലുവ, മലമ്പുഴ, മുണ്ടയാട്, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്‌നിങ്‌ സെന്ററുകളിലാണ് പരിശീലനം. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോർഡിൽനിന്ന് പ്രത്യേക പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരാണ് എ ഹെൽപ്പിനെ പരിശീലിപ്പിക്കുന്നത്. 
  കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്‌നിങ് സെന്ററിൽ ആരംഭിച്ച പതിനഞ്ചാം ബാച്ചിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ‍ഡി കെ വിനുജി നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ദിലീപ് ചന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ട്രെയ്‌നിങ് ഓഫീസർ ഡോ. ആർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ബോബിരാജൻ, ഡോ സിന്ധു, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. ടി ടി ആശ, ഡോ. കെ ജി പ്രദീപ്, പിആർഒ ഡോ. ടി ഗോപകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top