23 December Monday

എൻജിഒ യൂണിയൻ ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസും പരിസരവും ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുളിയാർ സിഎച്ച്സിയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സിജി മാത്യു നിർവഹിക്കുന്നു

 ബോവിക്കാനം

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസും പരിസരവും ശുചീകരിക്കുന്നതിന്റെ  ജില്ലാതല ഉദ്ഘാടനം മുളിയാർ സിഎച്ച്സിയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സിജി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ശോഭ അധ്യക്ഷയായി.
ആശുപത്രി കെട്ടിടവും പരിസരവും എൻജിഒ യൂണിയൻ വളണ്ടിയർമാർ ശുചീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള മാലിന്യപ്പെട്ടി ആശുപത്രി അധികൃതർക്ക് കൈമാറി. ആശുപത്രി വളപ്പിൽ നിർമ്മിക്കുന്ന പുന്തോട്ടത്തിന്റെ പ്രാരംഭ പ്രവർത്തനവും തുടങ്ങി. ജില്ലയിലെ തെരഞ്ഞെടുത്ത ഓഫീസുകൾ തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരിക്കും. 
സംസ്ഥാന കമ്മിറ്റിയംഗം കെ ഭാനുപ്രകാശ്, മെഡിക്കൽ ഓഫീസർ ഡോ. എ.എസ് ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്പെക്ടർ മിനി സുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ബി വിജേഷ് നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top