22 November Friday

ചെറിയ ഭൂമി തരംമാറ്റലിന്‌ ഉടൻ തീർപ്പ്‌: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഭൂമി തരം മാറ്റൽ സംസ്ഥാനതല അദാലത്ത്‌ കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌
കാഞ്ഞങ്ങാട് ആർഡി ഓഫീസിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട 25 സെന്റിന് താഴെയുള്ള ഉടമകളുടെ അപേക്ഷ 30 നകം തീർപ്പ് കൽപ്പിക്കാൻ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ഇതിന്‌ കലക്ടർ നേരിട്ട് നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ ഭൂമി തരം മാറ്റൽ അദാലത്തിലാണ്‌ മന്ത്രിയുടെ നിർദ്ദേശം.
വീട് നിർമിക്കാൻ എവിടെയും ഭൂമിയില്ലാത്തവർക്ക് ഫോം നമ്പർ ഒന്നിൽ അപേക്ഷിച്ചാൽ തരം മാറ്റാതെ നഗരപ്രദേശങ്ങളിൽ അഞ്ചുസെന്റിലും   പഞ്ചായത്തിൽ 10 സെന്റിലും വീട് നിർമിക്കാം. ഭൂമി തരംമാറ്റൽ അപേക്ഷകളിൽ അതിവേഗം പ്രശ്നപരിഹാരം കാണുന്നതിനാണ് തരം മാറ്റം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ  ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ, കൗൺസിലർ വന്ദന ബൽരാജ്, എഡിഎം പി അഖിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രനേതാക്കളായ കെ വി ജയപാലൻ, കെ വി കൃഷ്ണൻ, ഉമേശൻ വാളൂർ, എൻ എ ഖാലിദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, വി കെ രമേശൻ എന്നിവർ സംസാരിച്ചു. 
കലക്ടർ കെ ഇമ്പശേഖർ  സ്വാഗതവും സബ് കലക്ടർ പ്രതീക് ജയിൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top