23 December Monday

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു 1.12 ലക്ഷം പേർ ഡിജിറ്റൽ സാക്ഷരർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും കാസർകോട് നഗരസഭാ ടൗൺ ഹാളിൽ മന്ത്രി കെ രാജൻ നിർവഹിക്കുന്നു

കാസർകോട്‌
ജില്ലയിൽ 16നും 60 നും ഇടയിൽ പ്രായമുള്ള 1.12 ലക്ഷം പേരെ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഡിജിറ്റൽ സാക്ഷരരാക്കി. ഒരു ദിവസം രണ്ടു മണിക്കൂർ വച്ച് അഞ്ചുദിവസം കൊണ്ടാണ്‌ ഇത്രയും പേരെ സ്‌മാർട്ട്‌ മൈാബൈൽ ഫോൺ പ്രവർത്തനം പഠിപ്പിച്ചത്‌.
മൊബൈൽ ഫോണിൽ അലറാം സെറ്റ് ചെയ്യൽ, ഗൂഗിൾ പേ, മൊബൈൽ റീചാർജ്, വൈദ്യുതി ബില്ലടക്കൽ, മെസേജ് അയക്കൽ തുടങ്ങി ഏറ്റവും മിനിമം കാര്യങ്ങൾ പഠിപ്പിച്ചു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ 750 സന്നദ്ധ അധ്യാപകർ, സാക്ഷരതാ മിഷൻ പ്രേരകുമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വാർഡുകളിൽ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. വാർഡിലെ ഓരോ  പ്രദേശത്തും  20 മുതൽ 50 പേര് വരെ ഒന്നിച്ചിരുത്തിയാണ്‌ ക്ലാസ്‌ നൽകിയത്‌.
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും കാസർകോട് നഗരസഭാ ടൗൺ ഹാളിൽ മന്ത്രി കെ രാജൻ നിർവഹിച്ചു. സാക്ഷരത മിഷൻ നടത്തുന്ന ഹയർസെക്കൻഡറി തുല്യത ഒമ്പതാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 
എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാൽ, ഇ ചന്ദ്രശേഖരൻ, എം കെ എം അഷ്റഫ്, കലക്ടർ കെ ഇമ്പശേഖർ എന്നിവർ മുഖ്യാതിഥികളായി. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊ. എ ജി ഒലീന, കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ അൻവർ സാദത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി സ്വാഗതം പറഞ്ഞു.
പിലിക്കോട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തിയതിന്റെ പ്രവർത്തനരേഖ ചടങ്ങിൽ മന്ത്രിക്ക്‌ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്സൺ എസ് എൻ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശബരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി സ്വാഗതവും ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി എൻ ബാബു നന്ദിയും പറഞ്ഞു. 
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top