28 October Monday

ഉഡുപ്പി– കരിന്തളം ലൈൻ 
സർവേ തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഉഡുപ്പി –-കരിന്തളം 400 കെ വി ലൈൻ പോകുന്ന സ്ഥലത്തെ കർഷകരുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി 
കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗം

രാജപുരം
ഉഡുപ്പി–- കരിന്തളം 400 കെ വി ലൈൻ ഭൂമിയുടെ സർവെ നടപടികൾ നഷ്ടപരിഹാരം നൽകി, പുനരാരാരംഭിക്കാൻ തീരുമാനം. ലൈൻ പോകുന്ന സ്ഥലത്തെ കർഷകരുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. 
 ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് നഷ്ടപരിഹാരമായി നാലിരട്ടി തുകയാണ് ഉടമക്ക്‌  ലഭിക്കുക. 46 മീറ്റർ വീതിയിൽ  കാർഷിക വിളകൾക്ക്‌ പൂർണമായും നഷ്ട‌പരിഹാരം കണക്കാക്കി നൽകണമെന്നും ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്തത് പോലെ  വില നിശ്‌ചയിച്ച് നൽകണമെന്നും ചർച്ചയിൽ സമരസമിതിക്കാർ ആവശ്യപ്പെട്ടു. ടവർ പണിതതിന്‌ നൽകാനുള്ള നഷ്ടപരിഹാര കുടിശ്ശിക നൽകുക, ചെറിയ സ്ഥലമുള്ളവരുടെ നടുവിലൂടെ ലൈൻ പോകുമ്പോൾ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുക, നഷ്ടപരിഹാരം പൂർണമായും  കൊടുത്തതിന് ശേഷം മാത്രം പണി ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top