24 November Sunday

വൈസ് ചാൻസലർ നിയമനം പ്രതിഷേധവുമായി ജീവനക്കാരും അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഗവർണറുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരുടെയും 
അധ്യാപകരുടെയും നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് 
സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ എൻ സുരേന്ദ്രൻ സംസാരിക്കുന്നു

 കണ്ണൂർ

സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി  ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്ക് ചട്ടവിരുദ്ധമായി  പുനർനിയമനം നൽകിയ ഗവർണറുടെ ഏകാധിപത്യ നടപടിക്കെതിരെ  ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല  ആസ്ഥാനത്തും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സർവകലാശാല ആസ്ഥാനത്ത്  സെനറ്റംഗം പി ജെ സാജു അധ്യക്ഷനായി.  എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ, എൻജിഒ യൂണിയൻ  ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ കെ ഷാജി എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി വി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. 
  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ കെജിഒഎ സംസ്ഥാന കമ്മറ്റി അംഗം കെ വി ഷിജിത്ത് ഉദ്‌ഘാടനംചെയ്തു. കെജിഎൻഎ സംസ്ഥാന കമ്മറ്റി അംഗം എസ്‌ ദീപു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം സീബാ ബാലൻ, പി ആർ ജിജേഷ് എന്നിവർ സംസാരിച്ചു.-

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top