22 December Sunday

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ, മാസികകളുടെ, ദിനപ്പത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ന് ഒരുതരം ഭേദബുദ്ധി കാണാൻ കഴിയുമെന്നും  കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. പഴയകാലത്ത് കണ്ണൂരിലും പരിസരങ്ങളിലും ലൈബ്രറികൾ നടത്തിയിരുന്നത് തൊഴിലാളികളായിരുന്നു. അവർ വലിയ വിദ്യാസമ്പന്നരായിരുന്നില്ല. 
മഹത്തായ പുസ്തകങ്ങൾ വാങ്ങിവച്ചതുകൊണ്ട് ഒരു ലൈബ്രറി മികച്ചതാവില്ല. നാം എങ്ങനെയാണ് ആ ലൈബ്രറിയെ ഉപയോഗിക്കുന്നത് എന്നതാണ്  പ്രധാന കാര്യം. പുസ്തകങ്ങൾ ഇന്ന് നിരവധിയിറങ്ങുന്നുണ്ട്.  അവ വായിച്ചാൽ വായനക്കാരന് കിട്ടുന്ന ഗുണത്തെക്കുറിച്ച് ആലോചിച്ചാൽ സങ്കടകരമാണ്.    കേരളം സാക്ഷരത, പ്രാഥമിക വിദ്യാഭ്യാസം, ലൈബ്രറി പ്രസ്ഥാനം എന്നിവയിൽ  മറ്റ് സംസ്ഥാനങ്ങളേക്കാൾ  മുൻപന്തിയിലാണെന്നും ടി പത്മനാഭൻ പറഞ്ഞു.
 ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷ കെ കെ രത്നകുമാരി മുഖ്യാതിഥിയായി. ഡോ. കെ പി മോഹനൻ തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ പി കെ അൻവർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, സി എൻ ചന്ദ്രൻ, എം കെ രമേഷ് കുമാർ, എം കെ മനോഹരൻ,  പ്രസ് ക്ലബ് പ്രസിഡന്റ്‌ സി സുനിൽകുമാർ, പിആർഡി ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ഡോ. സുധ അഴീക്കോടൻ, വി സുജാത, കെ എ ബഷീർ, ഇ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് കലാനിലയം നൃത്ത സംഗീത ശിൽപ്പവും അരങ്ങേറി.  
ചിന്ത പബ്ലിഷേഴ്‌സ്, ഡിസി ബുക്‌സ്, എൻബിഎസ്, മാതൃഭൂമി ബുക്‌സ് തുടങ്ങി സംസ്ഥാനത്തെ  77 പ്രസാധകരുടെ 150ൽപരം സ്റ്റാളുകൾ മേളയിലുണ്ട്. 
സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാനകോശം, മലയാളം സർവകലാശാലാ പുസ്തകവിഭാഗം, കേരള മീഡിയ അക്കാദമി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പബ്ലിക്കേഷൻ വിഭാഗവും മേളയിൽ പങ്കെടുക്കുന്നുണ്ട്.  ഗ്രന്ഥശാലകൾക്ക് 33 ശതമാനം വിലക്കിഴിവിലാണ് വിൽപന.  നാലുദിവസവും വ്യത്യസ്തങ്ങളായ  പരിപാടികളും കലാപരിപാടികളുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top