പാറശാല -
അതിർത്തിയിലെ അവസാനത്തെ വാർഡിനെ വികസനവഴിയിലേക്കൊരുക്കാൻ ഏറ്റവുംപ്രായം കുറഞ്ഞ സ്ഥാനാർഥി. പാറശാല പഞ്ചായത്തിലെ തെക്കേയറ്റത്തെ അയ്ങ്കാമംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് 21 വയസ്സേയുള്ളു. പേര്, എൻ എൽ പഞ്ചമി. ഡിവൈഎഫ്ഐ അയ്ങ്കാമം യൂണിറ്റംഗമായ അയ്ങ്കാമം പഞ്ചമി ഇല്ലത്തിൽ പഞ്ചമി നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ കോളേജിലെ സിഎ ബി കോം വിദ്യാർഥിനിയാണ്.
തമിഴ്നാടിനോട് ചുറ്റിപ്പറ്റി കിടക്കുന്ന വാർഡാണ് അയ്ങ്കാമം. അതിർത്തി കടന്ന് കളിയിക്കാവിള, പിപിഎം ജങ്‌ഷൻ, പടന്താലുംമൂട് തുടങ്ങി തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് വേണം അയ്ങ്കാമം വാർഡിലെത്താൻ. വാർഡ് പരിധിതന്നെ ഒരു ഭാഗം തമിഴ്നാടും കേരളവുമാണ്. 15 വർഷമായി കോൺഗ്രസും ബിജെപിയുമാണ് വാർഡ് മാറി ഭരിക്കുന്നത്. ഇക്കാലയളവിൽ വികസനമെത്തിക്കാനാകാത്തത് വോട്ടർമാർക്കിടയിൽ ചർച്ചയാണ്. വാർഡ് തിരികെ പിടിക്കുകയും ജനങ്ങൾക്കൊപ്പംനിന്ന് വേണ്ടത് ചെയ്യുകയുമാണ് യുവതയുടെ കരങ്ങളില്‍ ഏല്‍പ്പിച്ച ദൗത്യം. സർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ പങ്കുവച്ച് പ്രചാരണത്തിൽ ഏറെ മുന്നിലാണ് പഞ്ചമി. മുൻ പഞ്ചായത്തംഗവും സിപിഐ എം അയ്ങ്കാമം ബ്രാഞ്ചംഗവുമായ നളിനകുമാറിന്റെയും ലൈലയുടെയും മകളാണ്. സഹോദരി അഞ്ജന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..