22 December Sunday

കോവിഡ് 19: ചികിത്സയിൽ 41 പേര്‍ 3 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 കാസർകോട്‌

ജില്ലയിൽ മൂന്നുപേർക്ക്‌ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വന്ന മധൂർ സ്വദേശികളായ രണ്ടുപേർക്കും  ഖത്തറിൽ  നിന്നെത്തിയ മടിക്കൈ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19ന് ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 38 വയസുള്ള മടിക്കൈ സ്വദേശി കാഞ്ഞങ്ങാട് സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈനിലായിരുന്നു. ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. 
മധൂർ സ്വദേശികൾ കഴിഞ്ഞ 23ന്‌ മുംബൈയിൽ നിന്നെത്തിയ ദമ്പതികളായ 28 വയസുള്ള പുരുഷനും 25 വയസുള്ള സ്ത്രീയുമാണ്‌. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഇരുവരേയും  അന്ന്‌ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തുടരും. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തരായി. 51 വയസുള്ള പൈവളികെ സ്വദേശിയും 49 വയസുള്ള കുമ്പള സ്വദേശിയുമാണ് രോഗമുക്തി നേടിയത്.
മൂന്ന്‌ ഘട്ടങ്ങളിലായി ജില്ലയിൽ 231 പേർക്കാണ്‌ രോഗം ബാധിച്ചത്‌.  ഒന്നാം ഘട്ടത്തിൽ ഒരാൾക്കും രണ്ടാം ഘട്ടത്തിൽ 177 പേർക്കും മൂന്നാം ഘട്ടത്തിൽ 53 പേർക്കുമാണ്‌ രോഗം ബാധിച്ചത്‌. ആകെ 190 പേർ രോഗമുക്തി നേടി. മൂന്നാം ഘട്ടത്തിൽ 12 പേർ രോഗമുക്തി നേടി. നിലവിൽ 41 പേരാണ്‌ ചികിത്സയിലുള്ളത്‌. 
ജില്ലയിൽ   3205 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 2624 പേരും ആശുപത്രികളിൽ 581 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.181 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 32 പേരാണ് സ്ഥാപന നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top