23 December Monday

കാഷ്യൂ കോർപറേഷൻ ഫാക്ടറിയുടെ മതിൽ തകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 

ശാസ്താംകോട്ട 
ഭരണിക്കാവ് കാഷ്യൂ കോർപറേഷൻ ഫാക്ടറി വസ്തുവിൽ അതിക്രമിച്ചു കയറി മതിൽ പൊളിച്ചുനീക്കി. അർധരാത്രിയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 200 മീറ്റർ നീളത്തിൽ റോഡിനോട് ചേർന്ന  മതിൽ ഇടിച്ചുനിരത്തിയത്. കാഷ്യൂ കോർപറേഷന്റെ പരസ്യബോർഡും നശിപ്പിച്ചു. സംഭവം അറിഞ്ഞില്ലെന്ന നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വാച്ചർന്മാരുടെ വിശദീകരണം തള്ളിയ കോർപറേഷൻ ഇരുവരെയും സസ്പെൻഡ് ചെയ്തു. 
വസ്തുവിന്റെ വിലയെച്ചൊല്ലി  കാഷ്യൂ കോർപറേഷനും വസ്തുഉടമയും തമ്മിലുള്ള തർക്കം സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് സംഭവം. കോർപറേഷന്റെ സ്ഥലത്ത് നടന്ന അതിക്രമത്തിൽ പൊലീസിൽ പരാതി നൽകി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ  നടന്ന അക്രമസംഭവങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സംഭവവുമായി ബന്ധപ്പെട്ട് കോർപറേഷൻ നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കുന്നത്തൂർ താലൂക്ക് കാഷ്യൂ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top