28 December Saturday

കിടപ്പുരോഗിയായ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 ചാത്തന്നൂർ

കിടപ്പുരോഗിയായ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ. പൂതക്കുളം പുന്നേക്കുളം വലിയവിളവീട്ടിൽ ശരത്തിനെ (35)യാണ്‌ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 
സ്ഥിരം മദ്യപാനിയായ പ്രതി വീട്ടിൽ പ്രശ്നമുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശരത് വീട്ടിൽ അക്രമാസക്തനായി. പക്ഷാഘാത ബാധിതനായി നാലുവർഷമായി കിടപ്പിലായ ശശിയെ (67)മർദിക്കുകയും നിലത്തേക്ക് ​വലിച്ചെറിയുകയും ചെയ്‌തു. വീഴ്ചയിൽ തലപൊട്ടിയ ശശിയെ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞെങ്കിലും തിരികെ വീട്ടിലേക്ക് കൊണ്ടുപോയതിനെ തുടർന്ന് ശശി മരിച്ചു. മർദനത്തിൽ ഗുരുതര പരിക്കേറ്റിരുന്നു എന്ന്‌ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. 
തുടർന്നു നടത്തിയ അന്വേഷണത്തിലാണ്‌ മകൻ മദ്യപിച്ചെത്തി ശശിയെ മർദിച്ചത്‌ പൊലീസ്‌ കണ്ടെത്തിയത്‌. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശശിയുടെ ഭാര്യ ശാന്ത. ഇളയ മകൻ ശാന്തനു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top