23 December Monday
ശിൽപ്പശാല സംഘടിപ്പിച്ചു

സമ്പൂർണ മാലിന്യമുക്ത
ബ്ലോക്കാകാൻ കോഴിക്കോട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ ഉദ്ഘാടനംചെയ്യുന്നു

പന്തീരാങ്കാവ്
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മാലിന്യമുക്തം നവകേരളം ബ്ലോക്ക് തല  ശിൽപ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ശൈലജ   ഉദ്ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ്‌ എ പി സെയ്‌താലി അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന രവി പറശ്ശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. 
 സമ്പൂർണ മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ പദ്ധതികളാണ്  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ ഏറ്റെടുക്കുന്നത്.  കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളെ ഗ്രീൻ ടൂറിസം ഡെസ്റ്റിനേഷൻ ആക്കും. പൊതു ഇടങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കും. വിദ്യാലയങ്ങളിൽ ശുചിത്വ സേനകൾ രൂപീകരിക്കും. ഗ്രീൻ അമ്പാസഡർമാരെ തെരഞ്ഞെടുത്ത് ക്യാമ്പയിൻ സംഘടിപ്പിക്കും. തെരുവഴക് ക്യാമ്പയിന്റെ ഭാഗമായി  പ്രധാന പാതകൾ സൗന്ദര്യവൽക്കരിക്കും. ഓപ്പൺ ജിമ്മുകളും പാർക്കുകളും സ്ഥാപിക്കും. മുഴുവൻ പൊതുസ്ഥാപനങ്ങളും മാതൃക ഹരിത സ്ഥാപനങ്ങളാക്കും. മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുകയും ഹരിത കർമസേനയെ പ്രൊഫഷണൽ ടീം ആക്കി മാറ്റുകയും ചെയ്യും.
 കടലുണ്ടി പഞ്ചായത്ത്  പ്രസിഡന്റ്‌ വി അനുഷ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി,  ബ്ലോക്ക് പഞ്ചായത്ത്  വികസന സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ,  തദ്ദേശഭരണ വകുപ്പ് അസിസ്‌റ്റന്റ്‌ ഡയറക്ടർ കെ വി രവികുമാർ, എം ഗൗതമൻ,  കെ പി  രാധാകൃഷ്ണൻ, ശ്യാം പ്രസാദ്, മണലിൽ മോഹനൻ,  ബ്ലോക്ക്  സ്ഥിരം സമിതി അധ്യക്ഷ  റംല പുത്തലത്ത് എന്നിവർ സംസാരിച്ചു. 
 ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ   നടന്ന ശിൽപ്പശാലയിൽ ജനപ്രതിനിധികൾ,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, മാലിന്യ സംസ്കരണ മേഖലയിലെ വിദഗ്‌ധർ, കുടുംബശ്രീ, ഹരിത കർമ സേനാംഗങ്ങൾ  തുടങ്ങിയവർ  പങ്കെടുത്തു.  കെ കെ സന്തോഷ്‌ കുമാർ  സ്വാഗതവും  പി സുസ്മിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top