27 December Friday

കലക്ടേഴ്‌സ് സൂപ്പർ 100' രണ്ടാം പതിപ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കലക്ടേഴ്‌സ് സൂപ്പർ 100 പദ്ധതി രണ്ടാംഘട്ടം കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്‌ ജില്ലാ ഭരണവും കനൽ സന്നദ്ധ സംഘടനയും ചേർന്ന്‌ നടത്തുന്ന കലക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി/ പട്ടികവർഗ വിഭാഗങ്ങളിലെ ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും പെൺകുട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
 വനിതാ ശിശുവികസനവകുപ്പിന്റെ സഹകരണത്തോടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിലുൾപ്പെടുത്തിയാണ് കലക്ടേഴ്‌സ് സൂപ്പർ 100 പ്രവർത്തിക്കുന്നത്. ഒമ്പത്, 11 ക്ലാസുകളിൽനിന്നായി 48 പേരാണ് രണ്ടാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10, 12 ക്ലാസുകളിൽനിന്നുള്ള 52 വിദ്യാർഥിനികളുമുണ്ട്. കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽനിന്നും 10 ലക്ഷം രൂപയുടെ ധനസഹായവും ലഭിക്കും. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഏഴ് വിദ്യാർഥിനികൾക്ക് പിന്നാക്ക ക്ഷേമ വികസനവകുപ്പ് ഡയറക്ടർ ജെറോമിക് ജോർജും അസി. കലക്ടർ സാക്ഷിമോഹനും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top