08 September Sunday
തൊഴിലാളി സമരം തീർന്നു

വേളി ക്ലേ ഫാക്ടറി 31ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വേളി ക്ലേ ഫാക്ടറി പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ചശേഷം വി കെ പ്രശാന്ത്‌ എംഎൽഎ തൊഴിലാളികളെ 
അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം 2020ൽ അടച്ചുപൂട്ടിയ വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് കമ്പനി ഫാക്ടറി 31ന് പ്രവർത്തനം പുനരാരംഭിക്കും. മാനേജ്മെന്റും തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തൊഴിലാളി നിയമനം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്നിവ സംബന്ധിച്ച് തീരുമാനമായി. ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. 
      വേളി യൂണിറ്റിൽ നിലവിലുള്ള 24 ജീവനക്കാരെയും അവർ 2020 ജൂലൈയിൽ വാങ്ങിയ ശമ്പളം പരിരക്ഷിച്ച് പുനർനിയമിക്കും. 21 തൊഴിലാളികളെ നിശ്ചിത കാലാവധിയിലേക്ക് മൂന്നുവർഷത്തേക്ക് എല്ലാ ആനുകൂല്യവും ഉൾപ്പെടെ മാസം 35,000 രൂപ എന്ന് നിശ്ചിതപ്പെടുത്തി നിയമിക്കും. മൂന്നുവർഷത്തിനുശേഷം എല്ലാ തൊഴിലാളികളെയും സ്‌കെയിൽ ഓഫ് പേയിൽ കൊണ്ടുവരും.
 ജീവനക്കാർക്കും  കുടുംബത്തിനും മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കും. ഫാക്ടറി പുനരാരംഭിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും.
 എൽഡിഎഫ്‌ സർക്കാരിന്റെ  ഇടപെടലിലൂടെയാണ് ഫാക്ടറി തുറന്നുപ്രവർത്തിക്കാനായതെന്ന് ജില്ലാ ക്ലേ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റ് വി കെ പ്രശാന്ത് എംഎൽഎയും ജനറൽ സെക്രട്ടറി ക്ലൈനസ് റൊസാരിയോയും അറിയിച്ചു. 
ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top