22 November Friday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌

ഉപജില്ലാ മത്സരങ്ങൾ നാളെ 
12 കേന്ദ്രത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024
തിരുവനന്തപുരം
അറിവിന്റെ ഉത്സവം രണ്ടാം ഘട്ടത്തിലേക്ക്. ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സീസൺ 13ന്റെ ഉപജില്ലാ മത്സരങ്ങൾ 12 കേന്ദ്രങ്ങളിലായി ബുധനാഴ്‌ച നടക്കും. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരങ്ങൾ നടക്കും. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ വർക്കല ഗവ. എച്ച്‌എസ്‌എസിൽ വി ജോയി എംഎൽഎ നിർവഹിക്കും. 
   എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂളിൽനിന്ന്‌ വിജയികളായ രണ്ടുവീതംപേരാണ്‌ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. വിജയികളായവർ ദേശാഭിമാനിയില്‍നിന്ന് ലഭിച്ച സാക്ഷ്യപത്രം കൊണ്ടുവരണം. സാക്ഷ്യപത്രം ലഭിക്കാത്തവർ സ്‌കൂളിന്റെ ലെറ്റർപാഡിൽ കത്ത്‌ കൊണ്ടുവരണം. അല്ലാത്തവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാനാകില്ല. ഉപജില്ലയിൽ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരമുണ്ട്‌. ഹീം, വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ മത്സരവും സമ്മാനവും സ്‌പോൺസർ ചെയ്യുന്നത്‌. ഉപജില്ലാ വിജയികൾക്ക്‌ ഓരോ വിഭാഗത്തിലും ആയിരം രൂപ വീതം സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സ്‌ഥാനക്കാർക്ക്‌ 500 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. സ്‌കൂൾതല വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാന പുസ്‌തകവും ഉപജില്ലാ മത്സരവേദിയിൽ വിതരണം ചെയ്യും.ഉപജില്ല, ഉദ്‌ഘാടകൻ, സ്ഥലം യഥാക്രമം:വർക്കല –- വി ജോയി എംഎൽഎ –- വർക്കല ഗവ. എച്ച്‌എസ്‌എസ്‌,ആറ്റിങ്ങൽ –- ഒ എസ്‌ അംബിക എംഎൽഎ –- ആറ്റിങ്ങൽ ഗവ. ബിഎച്ച്‌എസ്‌എസ്‌,ബാലരാമപുരം –- അഡ്വ. ഡി സുരേഷ്‌കുമാർ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്) –- നേമം ഗവ. യുപിഎസ്‌,കണിയാപുരം –- കടകംപള്ളി സുരേന്ദ്രൻ എംഎൽഎ –- കാട്ടായിക്കോണം ഗവ. യുപിഎസ്‌,കാട്ടാക്കട –- ഐ ബി സതീഷ്‌ എംഎൽഎ –- കാട്ടാക്കട പി ആർ വില്യം എച്ച്‌എസ്‌എസ്‌,കിളിമാനൂർ –- ഷാജു കടയ്‌ക്കൽ (മജീഷ്യൻ) –- കിളിമാനൂർ ഗവ. എച്ച്‌എസ്‌എസ്‌,നെടുമങ്ങാട്‌ – ഡോ. മനോജ്‌ വെള്ളനാട്‌- –- നെടുമങ്ങാട്‌ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌,നെയ്യാറ്റിൻകര –കെ ആൻസലൻ എംഎൽഎ –-- നെയ്യാറ്റിൻകര ഗവ. ജിഎച്ച്‌എസ്‌എസ്‌,പാലോട്‌ –- വി കെ മധു (ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി) –- ഭരതന്നൂർ ഗവ. എച്ച്‌എസ്‌എസ്‌,പാറശാല –- സി കെ ഹരീന്ദ്രൻ എംഎൽഎ –- പാറശാല ഇവാൻസ്‌ എച്ച്‌എസ്‌,തിരുവനന്തപുരം നോർത്ത്‌ –- ആന്റണി രാജു എംഎൽഎ –- തമ്പാനൂർ എസ്‌എംവി മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌,തിരുവനന്തപുരം സൗത്ത്‌ –- വി കെ പ്രശാന്ത്‌ എംഎൽഎ –- തൈക്കാട്‌ ഗവ. മോഡൽ ബിഎച്ച്‌എസ്‌എസ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top