27 December Friday

വയനാടിനായി 
ചിക്കൻഫ്രൈ ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
ചങ്ങനാശേരി
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വീടുവച്ച് നൽകുന്നതിന്റെ ധനശേഖരണാർഥം ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിക്കൻഫ്രൈ ചലഞ്ച് സംഘടിപ്പിച്ചു. തെങ്ങണ ഡിയർ ചാച്ചൻ ഹോട്ടലുമായി സഹകരിച്ചാണ് ചലഞ്ച് സംഘടിപ്പിച്ചത്. ചലഞ്ച്‌ സിപിഐ എം ജില്ലാസെക്രട്ടറി എ വി റസ്സൽ മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ മണിയമ്മ രാജപ്പന് ചിക്കൻഫ്രൈ നൽകി ഉദ്‌ഘാടനംചെയ്‌തു. 
ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ പ്രസിഡന്റ്‌ മനേഷ് മാടത്താനി അധ്യക്ഷനായി. മേഖലാ സെക്രട്ടറി വൈശാഖ് എസ് പണിക്കർ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, സിപിഐ എം മാടപ്പള്ളി ലോക്കൽ സെക്രട്ടറി പി എ ബിൻസൺ, സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗം ജെയിംസ് വർഗീസ്, ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗം രഞ്ജിഷ് രവി എന്നിവർ  സംസാരിച്ചു.നിങ്ങളുടെ കുടിവെള്ളം നല്ലതാണോ എന്ന്‌ സംശയമുണ്ടോ? 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top