അമ്പലപ്പുഴ
ഇ –- ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ആരോഗ്യസേവനം നൽകിയതിൽ പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലയിൽ ഒന്നാം റാങ്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. പ്രധാനപ്പെട്ട പല ആശുപത്രികളിലും പദ്ധതി ഇനിയും നടപ്പാക്കാനാകാത്ത ഘട്ടത്തിലാണ് ഓൺലൈൻ സേവനം ഇവിടെ വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. ഒ പി ടിക്കറ്റ് എടുക്കുന്നതു മുതൽ ഫാർമസിയിൽ നിന്ന് മരുന്ന് ലഭ്യമാക്കുന്നതുവരെ എല്ലാ സേവനവും ഓൺലൈനാണ്. ഇവിടെയെത്തുന്ന രോഗികളുടെ പൂർണമായ വിവരം പ്രത്യേക രജിസ്‌റ്ററിന് പുറമെ ഓൺലൈനിലും രേഖപ്പെടുത്തുന്നു.
ഓരോ രോഗിയുടെയും ജീവിതശൈലീ രോഗ നിയന്ത്രണം ഉൾപ്പെടെ എല്ലാ വിവരവും ഓൺലൈനിൽ സൂക്ഷിച്ചിട്ടുണ്ട്. ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും ആശുപത്രിയിലും പ്രദർശിപ്പിക്കുന്നുണ്ട്. നിത്യേന 150 മുതൽ 200 പേർ വരെയാണ് ഒ പിയിൽ എത്തുന്നത്. രണ്ടു മെഡിക്കൽ ഓഫീസർമാരുടെ സേവനവും ലഭ്യമാണ്. മികവിന്റെ കേന്ദ്രമായ പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പും നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..